എഡിറ്റര്‍
എഡിറ്റര്‍
‘ഇന്ത്യയില്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാം’; നികുതി വെട്ടിപ്പ് ആരോപണത്തില്‍ ന്യായീകരണവുമായി അമല പോള്‍
എഡിറ്റര്‍
Friday 3rd November 2017 8:47am

 

കോഴിക്കോട്: ഇന്ത്യയില്‍ പൗരത്വമുള്ള നിലയില്‍ തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്ന് നികുതി വെട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന നടി അമലാപോള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം.

നേരത്തെ നടിയുടെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. മലയാളത്തില്‍ മാത്രമല്ല മറ്റെല്ലാ ഭാഷകളിലും താന്‍ അഭിനയിക്കാറുണ്ടെന്നും അതിന് മറ്റുള്ളവരുടെ അനുവാദം വേണമോയെന്നും അമല ചോദിക്കുന്നു.


Also Read: യു.എസിനേക്കാളും ഇംഗ്ലണ്ടിനേക്കാളും ഏറെ മികച്ചതാണ് മധ്യപ്രദേശെന്ന് ശിവരാജ് സിങ് ചൗഹാന്‍


നിയമവിരുദ്ധമായി അധികൃതര്‍ പോലും ഒന്നും കണ്ടെത്താത്ത കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അമല പറയുന്നു. കേരളത്തിലെ പണത്തിന്റെ മൂല്യമല്ലേ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതെന്നും താരം ചോദിക്കുന്നു.

സര്‍ക്കുലേഷന്‍ കൂട്ടാനും മറ്റുമായി തനിക്കെതിരെ വിലകുറഞ്ഞ ആരോപണമാണ് മാധ്യമങ്ങള്‍ ഉന്നയിക്കുന്നതെന്നും അമല പറയുന്നു. വര്‍ഷത്തില്‍ ഒരു കോടി രൂപ നികുതി അടക്കുന്ന ആളാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അമലയുടെ ഒരു കോടി രൂപ വരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുവഴി സര്‍ക്കാരിന് 20 ലക്ഷം രൂപ നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Advertisement