എഡിറ്റര്‍
എഡിറ്റര്‍
അന്തിക്കാടിന്റെ ചിത്രത്തില്‍ ഫഹദും അമല പോളും പ്രധാന വേഷത്തില്‍
എഡിറ്റര്‍
Thursday 13th June 2013 2:10pm

fahad,-amala

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും അമല പോളും പ്രധാന വേഷത്തിലെത്തുന്നു. പതിവ് അന്തിക്കാട് ചിത്രങ്ങള്‍ പോലെ തന്നെ പുതിയ ചിത്രത്തിനും പേര് തീരുമാനിച്ചിട്ടില്ല.

ആദ്യമായാണ് ഫഹദും അമല പോളും ഒന്നിക്കുന്നത്. ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സ്‌നേഹിക്കാന്‍ നിരവധി പേരുള്ള നായകനും ഒറ്റപ്പെട്ട് ജീവിക്കുന്ന നായികയുടേയും കഥയാണ് ചിത്രം പറയുന്നത്.

Ads By Google

പതിവില്‍ നിന്ന വിപരീതമായി ഗ്രാമീണ പശ്ചാത്തലം വിട്ട് നഗരത്തില്‍ നടക്കുന്ന കഥയാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തില്‍ പറയുന്നത്.

റണ്‍ ബേബി റണ്ണിന് ശേഷം അമല പോള്‍ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്.

തമിഴില്‍ വിജയ് നായകനാകുന്ന തലൈവയില്‍ അമലയാണ് നായിക. തെലുങ്കില്‍ അല്ലു അര്‍ജുന്റെ കൂടെ റോമിയോ ആന്‍ഡ് ജൂലിയറ്റ്, രാം ചരണ്‍ തേജ നായകനായ നായക് എന്നീ ചിത്രങ്ങളിലും അമലയായിരുന്നു നായിക.

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ഇന്നസെന്റും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ബുദ ചികിത്സയ്ക്ക് ശേഷം ഇന്നസെന്റിന്റെ തിരിച്ച് വരവ് കൂടിയാണ് പുതിയ ചിത്രം. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Advertisement