ബിലാലല്ല, ഭീഷ്മപര്‍വ്വം; അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രത്തിന്റെ ടീമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Film News
ബിലാലല്ല, ഭീഷ്മപര്‍വ്വം; അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രത്തിന്റെ ടീമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th February 2021, 5:35 pm

കൊച്ചി: ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഭീഷ്മ പര്‍വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.


മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

പ്രീസ്റ്റ്, വണ്‍ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amal Neerad Actor Mammootty New Film BheeshmaParvam