ബിലാല്‍ എപ്പോള്‍ തുടങ്ങും?; ആ ചോദ്യത്തിന് അമല്‍ നീരദിന്റെ ഉത്തരം ഇങ്ങനെയാണ്
Malayalam Cinema
ബിലാല്‍ എപ്പോള്‍ തുടങ്ങും?; ആ ചോദ്യത്തിന് അമല്‍ നീരദിന്റെ ഉത്തരം ഇങ്ങനെയാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th June 2020, 2:25 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന ബിലാല്‍. മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. വീണ്ടും സിനിമാ ചിത്രീകരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഒരു ചോദ്യമുണ്ട്. എപ്പോള്‍ ബിലാല്‍ ആരംഭിക്കും എന്നതാണ് ആ ചോദ്യം.

ആ ചോദ്യത്തോട് സംവിധായകന്‍ അമല്‍ നീരദ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അമല്‍നീരദിന്റെ പ്രതികരണം.

‘മാര്‍ച്ച് അവസാനത്തോടെ ചീത്രീകരണം ആരംഭിക്കാമെന്നാണ് കരുതിയിരുന്നത്. പക്ഷെ, അപ്പോഴാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. കാത്തിരുന്നു കാണാം എന്നതാണ് ലോകത്തിന്റെ ഇപ്പോഴത്തെ ചിന്ത. അത് തന്നെയാണ് എന്റെയും. പെട്ടെന്ന് ആരംഭിക്കാവുന്ന ഒരു പ്രൊജക്ടല്ല ബിലാല്‍’, അമല്‍ നീരദ് പറഞ്ഞു.

പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ലോക്ഡൗണിന് മുമ്പ് അഭിനയിച്ചത്. മഞ്ജു വാര്യരോടൊപ്പമുള്ള കുറച്ച് സീനുകള്‍ കൂടി ഈ ചിത്രത്തിന്റേതായുണ്ട്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വണ്ണിലെയും കുറച്ചു കൂടി ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ