എഡിറ്റര്‍
എഡിറ്റര്‍
തന്റെ പാര്‍ട്ടിക്ക് കിട്ടിയ സംഭാവനകളെല്ലാം തിരിച്ചയക്കുമെന്ന് കമല്‍ഹാസന്‍
എഡിറ്റര്‍
Thursday 16th November 2017 7:35pm


ചെന്നൈ: താന്‍ പുതുതായി രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ ഫണ്ടിലേക്കായി പണം അയച്ചവര്‍ക്ക് അത് തിരിച്ചയക്കുമെന്ന് കമല്‍ഹാസന്‍. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് പണം വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ നടപടി.

ഇതിനര്‍ത്ഥം താന്‍ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നോട്ടു പോവുകയോ അല്ലെങ്കില്‍ പണം സ്വീകരിക്കില്ലെന്നോ അല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ആദ്യം പാര്‍ട്ടിയ്ക്ക് പേരിടണമെന്നും രൂപീകരിക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌വാരികയിലെ തന്റെ സ്ഥിരം പംക്തിയിലാണ് താരത്തിന്റെ വിശദീകരണം.

പുതിയ പാര്‍ട്ടിക്കായി കമല്‍ഹാസന്‍ 30 കോടിയോളം രൂപ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്നും അതുകൊണ്ട് അവര്‍ മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളണമെന്നും തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവരത് തിരുത്തണമെന്നും കമല്‍ഹാസന്‍ തന്റെ പംക്തിയിലെഴുതിയിരുന്നു.


Read more:  വ്യാജനില്‍ കുടുങ്ങിയ എം.ആര്‍ വാക്‌സിന്‍


മൂത്ത ജേഷ്ഠ സോഹദരങ്ങളുടെ കടമയാണ് ഹിന്ദുക്കള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അവര്‍ക്ക് വിശാല ഹൃദയമാണ് വേണ്ടത്. അവര്‍ മറ്റുള്ളവരെ അംഗീകരിക്കണം. ശിക്ഷിക്കാനുള്ള അവകാശം കോടതികള്‍ക്ക് നല്‍കണം. തന്നെയും കോടതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രശ്‌നമില്ല. കാരണം താന്‍ ജനങ്ങളിലേക്കുള്ള യാത്രയിലാണ്.’ ജനങ്ങള്‍ എല്ലാവരും നികുതി നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്നും കമല്‍ ലേഖനത്തിലൂടെ പറയുന്നുണ്ട്.

നേരത്തെരാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമലിന്റെ അഭിപ്രായത്തിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രശ്‌നമില്ലെന്ന മറുപടിയും താരം നല്‍കിയിരിക്കുകയാണ്.

Advertisement