എഡിറ്റര്‍
എഡിറ്റര്‍
ഏത് അന്വേഷണത്തിനും തയ്യാര്‍, കോണ്‍ഗ്രസിന്റെ മരുമകന്‍ തയ്യാറുണ്ടോ: നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Wednesday 31st October 2012 12:54pm

മുംബൈ: ഇന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

തനിയ്‌ക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ഗഡ്ഗരി ഏറെ താത്പര്യം കാണിച്ചു. എന്നെ പലകേസുകളിലും കുടുക്കുകയാണ്. ചെയ്യാത്ത തെറ്റിനാണ് ഞാന്‍ പഴി കേള്‍ക്കുന്നത്. എന്റെ മേല്‍ അഴിമതി ആരോപണം കെട്ടിവെയ്ക്കുന്നു. എന്റെ അന്തസും അഭിമാനവുമാണ് ഇവിടെ നഷ്ടമാകുന്നത്. ഞാന്‍ തെറ്റുകാരല്ല.

Ads By Google

ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. കോണ്‍ഗ്രസിന്റെ വലിയ പിന്തുണ റോബര്‍ട്ട് വധേരയ്ക്ക് ലഭിക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ മരുമകനാണെന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഏത് അഴിമതിയും നിസാരമായി നടത്താന്‍ അവര്‍ക്ക് സാധിക്കും.

ഡി.എല്‍.എഫുമായി ഉണ്ടാക്കിയ പല ബിസിനസ് ഡീലുകളും തേച്ച് മാച്ച് കളയാന്‍ അവര്‍ക്ക് നിഷ്പ്രയാസം കഴിയും. ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്. എന്നാല്‍ അതേ അന്വേഷണം നേരിടാന്‍ റോബര്‍ട്ട് വധേരയും തയ്യാറാവുമോയെന്നും ഗഡ്കരി ചോദിച്ചു.

12.5 കോടി രൂപയുടെ സ്വത്തുക്കളാണ് തനിക്ക് ഉള്ളതെന്നും ഇക്കാര്യത്തില്‍ എന്ത് അന്വേഷണത്തിന് തയാറാണ്. ഒരു വിഭാഗം മാധ്യമങ്ങളും തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു.

കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പോരാടിയിട്ടുള്ളതെന്നും മഹാരാഷ്ട്രയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതികളില്‍ യാതൊരു പങ്കുമില്ലെന്നും ഗഡ്ക്കരി പറഞ്ഞു.

2009 ല്‍ നാഗ്പൂരിലെ തന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലും തനിക്ക് പങ്കില്ല. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതാണെന്നും എന്നിട്ടും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ തന്നെ വേട്ടയാടുകയാണെന്നും ഗഡ്കരി പറഞ്ഞു.

അടുത്ത മാസം ഹിമാചല്‍ പ്രദേശില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ഗഡ്കരി മാറ്റിവെച്ചിട്ടുണ്ട്.

Advertisement