എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി ഭാരവാഹിത്വം; വാര്‍ത്തകള്‍ അഭ്യൂഹമെന്ന് പ്രിയങ്ക ഗാന്ധി
എഡിറ്റര്‍
Saturday 9th August 2014 12:50pm

priyanka-gandhiന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭാരവാഹിത്വം ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പ്രിയങ്കാ ഗാന്ധി നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത അഭ്യൂഹങ്ങള്‍മാത്രമാണിതെന്ന് പ്രിയങ്ക പ്രസ്താവനയില്‍ വ്യക്തമാക്കി. നേതൃത്വത്തിലേക്ക് ഇല്ലെന്നും അനാവശ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.

പ്രിയങ്കാഗാന്ധിയെ നേതൃത്വത്തില്‍ എത്തിച്ച് പ്രതിച്ഛായ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രിയങ്കാ ഗാന്ധി തന്നെ രംഗത്തു വന്നിരിക്കുന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയായോ ഉത്തര്‍പ്രദേശ് പാര്‍ട്ടിയധ്യക്ഷയായോ പ്രിയങ്ക പാര്‍ട്ടിയില്‍ സജീവമാകുമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേതായിരിക്കുമെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന.

പ്ലാന്‍ ബി എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിലൂടെ പ്രിയങ്കയെ തലപ്പത്തെത്തിക്കുകയാണ് നേതാക്കളുടെ ലക്ഷ്യമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Advertisement