ഇ​നി എ​ന്തി​ന് ഹൗ​സ് ബോ​ട്ട്...​ആ​ല​പ്പു​ഴ-​കൊ​ല്ലം സ​ർ​വീ​സ് ത​യാ​ർ
Travel Diary
ഇ​നി എ​ന്തി​ന് ഹൗ​സ് ബോ​ട്ട്...​ആ​ല​പ്പു​ഴ-​കൊ​ല്ലം സ​ർ​വീ​സ് ത​യാ​ർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 4:13 pm

കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ മു​ട​ക്കി ഹൗ​സ് ബോ​ട്ട് യാ​ത്ര​ചെ​യ്യ​ണ​മെ​ന്നി​ല്ല.​പോ​ക്ക​റ്റ് കാ​ലി​യാ​വാ​തെ 8 മ​ണി​ക്കൂ​ർ കാ​യ​ൽ സൗ​ന്ദ​ര്യം സ്വ​ദി​ക്കാം.
ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്‌ കൊ​ല്ല​ത്തേ​ക്കു​ള്ള ബോ​ട്ട്‌ സ​ർ​വീ​സാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. വേ​മ്പ​നാ​ട്‌, കാ​യം​കു​ളം, അ​ഷ്ട​മു​ടി​ക്കാ​യ​ലു​ക​ളും പ​മ്പാ​ന​ദി​യും പ​ള്ളു​രു​ത്തി​യാ​റും പ​ല്ല​ന​യാ​റും ഒ​രു​ക്കു​ന്ന മ​നോ​ഹാ​രി​ത ആ​സ്വ​ദി​ച്ചു​ള്ള യാ​ത്ര​യാ​ണ് ആ​ല​പ്പു​ഴ-​കൊ​ല്ലം സ​ർ​വീ​സി​ലു​ള്ള​ത്.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു കൊ​ല്ല​ത്തേ​ക്കും തി​രി​ച്ചും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ബോ​ട്ടു​ണ്ടാ​കും. കു​ഷ​ൻ സീ​റ്റു​ള്ള ഡ​ബി​ൾ​ഡ​ക്ക​ർ ബോ​ട്ടാ​ണ്‌ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ക​ൽ 10.30ന്‌ ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബോ​ട്ട്‌ വൈ​കി​ട്ട്‌ 6.30ന്‌ ​കൊ​ല്ലം ജെ​ട്ടി​യി​ൽ എ​ത്തും. അ​ടു​ത്ത ദി​വ​സം പ​ക​ൽ 10.30ന്‌ ​ആ​ല​പ്പു​ഴ​യ്‌​ക്കു തി​രി​ക്കും.

 


യാ​ത്ര​യി​ൽ ഭ​ക്ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യം തൃ​ക്കു​ന്ന​പ്പു​ഴ ക​യ​ർ വി​ല്ലേ​ജ്‌ ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌. 400 രൂ​പ​യാ​ണ്‌ യാ​ത്ര​ക്കൂ​ലി. തോ​ട്ട​പ്പ​ള്ളി, തൃ​ക്കു​ന്ന​പ്പു​ഴ ക​യ​ർ വി​ല്ലേ​ജ്‌, ആ​യി​രം​തെ​ങ്ങ്‌, അ​മൃ​ത​പു​രി, ച​വ​റ ജെ​ട്ടി​ക​ളി​ലാ​ണ്‌ ബോ​ട്ട്‌ അ​ടു​ക്കു​ന്ന​ത്‌. കൊ​ല്ല​ത്തു​നി​ന്ന്‌ ച​വ​റ​യി​ലേ​ക്ക്‌ 70, അ​മൃ​ത​പു​രി 140, ആ​യി​രം​തെ​ങ്ങ്‌ 200, തൃ​ക്കു​ന്ന​പ്പു​ഴ 270, തോ​ട്ട​പ്പ​ള്ളി 350 എ​ന്നി​ങ്ങ​നെ​യാ​ണ്‌ ടി​ക്ക​റ്റ്‌ നി​ര​ക്ക്‌. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ജ​ല​യാ​ത്ര (95 കി​ലോ മീ​റ്റ​ർ) കേ​ര​ള​ത്തി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്‌.