എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര മന്ത്രി സഭയിലേക്ക് അല്‍ഫോണ്‍സ് കണ്ണന്താനം; മോദി സര്‍ക്കാരിലേക്ക് ഒമ്പത് പുതുമുഖങ്ങള്‍ കൂടി
എഡിറ്റര്‍
Saturday 2nd September 2017 10:40pm


ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സഭാ പുസംഘടനത്തില്‍ മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുന്നതായി സൂചന.
കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും അവരെയെല്ലാം പിന്തള്ളിയാണ് അല്‍ഫോണ്‍സിനെ ഇപ്പോള്‍ ഈ സ്ഥാനത്തെക്കേക്ക് പരിഗണിക്കുന്നത്.


Also read ത്രിപുരയില്‍ അടുത്ത തവണയും മണിക്ക് സര്‍ക്കാര്‍ തന്നെ സി.പി.ഐ.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി


ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അര്‍.എസ്.എസ് നേതൃത്വമായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വകുപ്പുമാറ്റത്തിന് പുറമേ പുതിയ മന്ത്രി സഭയില്‍ ഒമ്പത് പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. അനന്തകുമാര്‍ ഹെഗ്ഡേ, സത്യപാല്‍ സിങ്, കെ.ഹരിബാബു, ഗജേന്ദ്ര ശെഖാവത്ത്, മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്, ശങ്കര്‍ഭായ് ഭാഗ്രെ, ശിവ്പ്രസാദ് ശുക്ല അശ്വിനികുമാര്‍ ചൗബെ, വീരേന്ദ്രകുമാര്‍, എന്നിവര്‍ കേന്ദ്രമന്ത്രിമാരായെക്കുമെന്നും കൂടെ നിര്‍മ്മലാ സീതാരാമന്‍ ക്യാബിനറ്റ് മന്ത്രിയാകുമെന്നും സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Advertisement