എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്താനത്തിനു വിനോദ സഞ്ചാരവും ഐ.ടിയും മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണായായി
എഡിറ്റര്‍
Sunday 3rd September 2017 1:47pm


ന്യൂദല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ ധാരണായായി. ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാണ് നിര്‍മ്മല സീതാരാമന്‍.


Als Read: ‘നീറി പുകഞ്ഞ് എന്‍.ഡി.എ’; മന്ത്രിസഭാ പുന:സംഘടനയില്‍ നിതീഷ് കുമാറിനു അതൃപ്തി; പ്രതിഷേധിച്ച് ശിവസേന


കേരളത്തില്‍ നിന്നുള്ള സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വിനോദ സഞ്ചാരത്തിന്റെയും ഐ.ടി വകുപ്പുകളുടെയും ചുമതലയാണ് ലഭിച്ചത്. നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യ മന്ത്രിസ്ഥാനം സുരേഷ് പ്രഭുവിനാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും.

നിതിന്‍ ഗഡ്കരിക്ക് ജലസേചന വകുപ്പിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഉമാഭാരതിയുടെ ജലവിഭവവും, ഗംഗാ ശുചീകരണവും ഏറ്റെടുക്കണമെന്ന് അടിസ്ഥാനസൗകര്യ വികസനമന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.


Dont Miss: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാടുകള്‍ക്ക് മോദി നല്‍കിയ സമ്മാനമാണ് മന്ത്രിപദവി: കുമ്മനം രാജശേഖരന്‍


കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. സഹമന്ത്രി പദവയില്‍ നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്. ഇവര്‍ക്ക് പുറമേ 9 സഹമന്ത്രിമാരാണ് ഇന്നുസത്യപ്രതിജ്ഞ ചെയ്തത്.

Advertisement