കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങള്‍ തിരിച്ചറിയാം
Health Tips
കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങള്‍ തിരിച്ചറിയാം
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 2:32 pm

 

ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് സ്ത്രീകളും പുരുഷന്‍മാരും. മുടിയുടേയും മുഖത്തിന്റേയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും ആരും തയ്യാറുമല്ല. മാര്‍ക്കറ്റി്ല്‍ കിട്ടുന്ന കെമിക്കല്‍ അടങ്ങിയ ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് നമ്മുടെ വീട്ടില്‍ തന്നെ കിട്ടുന്ന പ്രകൃതിദത്ത ഉത്പ്പന്ന്ങ്ങള്‍ കൊണ്ട് ഈ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം എന്ന് തിരിച്ചറിയുക.
സാധാരണ മുടിയുടെ സംരക്ഷണത്തിനാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. എന്നാല്‍ മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍വാഴ എന്ന് പലര്‍ക്കും അറിയില്ല. കറ്റാര്‍വാഴ എങ്ങനെ മുഖസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

കറുത്തപാടുകള്‍ക്ക്
അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.

കണ്‍തടത്തിലെ കറുപ്പ്

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കറ്റാര്‍വാഴ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കുളിര്‍മയേകാനും സഹായിക്കും.

കരിവാളിപ്പ്
വേനലായത് കൊണ്ട് ഇപ്പോള്‍ പലര്‍ക്കുമുളള പ്രശ്‌നമാണ് കരിവാളിപ്പ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.

മുടിക്ക്
മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍!ദ്ധിപ്പിക്കാന്‍ സഹായിക്കും .