'കൊവിഡ് കാലത്ത് വിനോദയാത്ര'; തടിച്ചു കൂടി ആരാധകര്‍; അല്ലു അര്‍ജുനെതിരെ വിമര്‍ശനം
'കൊവിഡ് കാലത്ത് വിനോദയാത്ര'; തടിച്ചു കൂടി ആരാധകര്‍; അല്ലു അര്‍ജുനെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th September 2020, 11:50 pm

ഹൈദരാബാദ്:സൗത്ത് ഇന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട നടനാണ് അല്ലു അര്‍ജുന്‍. തെലുങ്കിന് പുറമെ മലയാളത്തിലും നിരവധി പേരാണ് താരത്തിന് ആരാധകരായി ഉള്ളത്.

എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം തെലങ്കാനയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് താരം തെലങ്കാനയിലെ ആദിലാബാദിലേക്ക് യാത്ര നടത്തിയത്. പ്രശസ്തമായ കുന്തള വെള്ളച്ചാട്ടവും സമീപത്തുള്ള ഹരിത വനം പാര്‍ക്കും അല്ലു അര്‍ജുനും കുടുംബവും സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ കൊവിഡ് പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നതിനിടെയാണ് താരം യാത്ര നടത്തിയത്. നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും സര്‍ക്കാര്‍ തുറന്നിട്ടില്ല.

ഇതിനിടെ അല്ലു അര്‍ജുന്‍ യാത്ര നടത്തിയത് എങ്ങിനെയാണെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ അല്ലുവിനെ കണ്ട് ആരാധകര്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.

View this post on Instagram

#alluarjunonline #alluarjun #stylishstar #alluarjunarmy

A post shared by Allu chandu🔘 (@alluchanduonline) on

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ആളുകള്‍ എത്തുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തെ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് എത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Allu Arjun visit tourist spot in Adilabad with family members and friensd in Covid Era, critisise Netizens