റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്റെ 'ഓട് ഓട് ആടെ'; ഇരുപത്തിനാല് മണിക്കൂറിനിടെ 18.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍
Entertainment news
റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്റെ 'ഓട് ഓട് ആടെ'; ഇരുപത്തിനാല് മണിക്കൂറിനിടെ 18.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th August 2021, 6:22 pm

ഹൈദരാബാദ്: റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പ. ചിത്രത്തിലെ ആദ്യ ഗാനം 24 മണിക്കൂറിനിടെ അഞ്ച് ഭാഷകളില്‍ നിന്നായി 18.4 മില്ല്യണ്‍ ആളുകളാണ് കണ്ടത്.

1.16 മില്ല്യണ്‍ ലൈക്കുകളും ഗാനത്തിന്റെ വിവിധ ഭാഷകളിലെ വീഡിയോകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ റെക്കോര്‍ഡാണിത്. ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

മലയാളത്തിന് പുറമെ തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്. രാഹുല്‍ നമ്പ്യാര്‍ ആണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Allu Arjun’s ‘Pushpa New song breaks records; 18.3 million viewers in 24 hours