എഡിറ്റര്‍
എഡിറ്റര്‍
സൈനികനായി അല്ലു അര്‍ജുന്റെ പുതിയ ചിത്രം ‘നാ പേരു സൂര്യ’; ചിത്രീകരണം തുടങ്ങിയത് അമേരിക്കയിലെ കഠിന പരിശീലനത്തിന് ശേഷം
എഡിറ്റര്‍
Friday 6th October 2017 8:09pm

ഹൈദരാബാദ്: അല്ലു അര്‍ജുനെ ഒരു അന്യഭാഷാ നായകനായി കാണാന്‍ മലയാളികള്‍ തയ്യാറല്ല. ഡബ്ബിങ് ചിത്രങ്ങളിലൂടെ മോളിവുഡിലെ സൂപ്പര്‍സ്റ്റാറായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ആര്യ, ബണ്ണി, ഹാപ്പി, ഹീറോ തുടങ്ങിയ അല്ലു ചിത്രങ്ങള്‍ക്ക് വന്‍ സ്വീകരമാണ് മലയാളികളില്‍ നിന്ന് ലഭിച്ചത്. അല്ലുവിന്റെ ആക്ഷന്‍സും ഡാന്‍സുമെല്ലാം യുവാക്കളെ ഹരംകൊള്ളിക്കുന്നതാണ്.

രണ്ടായിരത്തി നാലില്‍ സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു നായകനായി അരങ്ങേറിയത്. അല്ലുവിന്റെ പുതിയ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം.

അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നാ പേരു സൂര്യയുടെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. നിലവില്‍ ഊട്ടിയിലാണ് ചിത്രീകരണം നടക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 27 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തില്‍ ഒരു സൈനികനായി എത്തുന്ന അല്ലു ഇതിനായി അമേരിക്കയില്‍ കഠിന പരിശീലനമാണ് നടത്തിയത്.


Also Read ‘അയാള്‍ മരിക്കാത്തിരുന്നത് ഭാഗ്യം’; ട്രെയിന്‍ യാത്രയ്ക്കിടെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കയറുകയും സ്വയംഭോഗം ചെയ്യുകയും ചെയ്ത ആളെ കുറിച്ച് വിദ്യ ബാലന്‍


ആക്ഷന്‍ ത്രില്ലറായ ഈ ചിത്രത്തില്‍ ആര്‍. ശരത്കുമാറും അര്‍ജ്ജുന്‍ സജയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നാരായണ്‍ സൂര്യ എന്ന കഥപാത്രമായി അര്‍ജ്ജുന്‍ സജ അല്ലുവിന്റെ അച്ഛനായി അഭിനയിക്കും. ശരത് കുമാറാണ് ചിത്രത്തിലെ വില്ലന്‍.

മലയാളിയായ അനു എമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്. രാമലക്ഷ്മി സിന്‍ കമ്പൈന്‍സ് എന്ന ബാനറില്‍ സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ. നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement