എഡിറ്റര്‍
എഡിറ്റര്‍
പരാതി പറയാനെത്തിയ സ്ത്രീയെ ലൈംഗികമായി അധിക്ഷേപിച്ചു: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണവുമായി മംഗളം ടി.വി
എഡിറ്റര്‍
Sunday 26th March 2017 11:58am

 

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ലൈംഗിക ആരോപണമുന്നയിക്കുന്ന ഓഡിയോയുമായി മംഗളം ടി.വി. പരാതി പറയാനെത്തിയ സ്ത്രീയെ മന്ത്രി ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് മംഗളത്തിന്റെ ആരോപണം.

മന്ത്രി ശശീന്ദ്രന്‍ സ്ത്രീയോട് സംസാരിക്കുന്നതെന്നു പറഞ്ഞ് ഒരു ഓഡിയോയും മംഗളം പുറത്തുവിട്ടിട്ടുണ്ട്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

തനിക്കു വഴങ്ങിയാല്‍ തന്റെ അധികാരത്തിനപ്പുറമുള്ള സഹായങ്ങളും ചെയ്തുതരാമെന്നാണ് മന്ത്രി യുവതിക്കു ഉറപ്പുനല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; 50ഓളം വീടുകള്‍ അഗ്നിക്കിരയായി 


2016ല്‍ എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശീന്ദ്രന്‍ എല്‍.ഡി.എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. 2016 മെയ് 25നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

 

അതിനിടെ ആരോപണത്തോട് പ്രതികരിക്കാന്‍ മന്ത്രി ശശീന്ദ്രന്‍ തയ്യാറായില്ല. പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.

Advertisement