എഡിറ്റര്‍
എഡിറ്റര്‍
മദ്രസാ അധ്യാപകന്റെ വധം: കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ബി.ജെ.പി എം.പിക്കെതിരെ അന്വേഷണം
എഡിറ്റര്‍
Monday 27th March 2017 9:51am


കാസര്‍കോട്: കാസര്‍കോട്ടെ മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മുസലിയാരെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി എം.പിക്കെതിരെ പൊലീസ് അന്വേഷണം. മംഗളുരുവിലെ ബി.ജെ.പി എം.പി നളിന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം.

കൊലപാതകം നടക്കുന്നതിനു രണ്ടു ദിവസം മുമ്പ് നളിന്‍കുമാര്‍ കട്ടീല്‍ കാസര്‍കോട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വെച്ച് അദ്ദേഹം കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ 18ന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. പി. സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനായാണ് എം.പിയെത്തിയത്.


Also Read: ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി 


ചടങ്ങില്‍ സംസാരിച്ച എം.പി പി. സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം നടത്തിയെന്നാണ് ആരോപണമുയര്‍ന്നത്.

മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ കേളുഗുഡെയിലെ അജേഷും നിധിന്‍ റാവുവും ഈയോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്താന്‍ അവിടെ വെച്ചുതന്നെ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 20ന് അര്‍ധരാത്രിയോടെയാണ് റിയാസ് മുസലിയാരെ പള്ളിയോട് ചേര്‍ന്ന മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Must Read: രാജസ്ഥാനില്‍ റോഡ് നിര്‍മ്മിക്കാന്‍ മരംവെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു 


Advertisement