ഭര്‍ത്താവിന് പ്രായപൂര്‍ത്തിയായില്ല; ഭാര്യയുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കാനാവില്ലെന്ന് കോടതി
national news
ഭര്‍ത്താവിന് പ്രായപൂര്‍ത്തിയായില്ല; ഭാര്യയുടെ സംരക്ഷണയില്‍ വിട്ടുകൊടുക്കാനാവില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th June 2021, 9:00 am

അലഹബാദ്: പ്രായപൂര്‍ത്തിയാവാത്ത ഭര്‍ത്താവിനെ ഭാര്യയുടെ സംരക്ഷണയില്‍ വിടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. 16 വയസുമാത്രം പ്രായമുള്ള തന്റെ മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹരജിയിലായിരുന്നു നടപടി.

തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നും ഭര്‍ത്താവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. എന്നാല്‍ ഈ വിവാഹം അസാധുവാണെന്നും ഭാര്യയുടെ കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാവാത്ത ഭര്‍ത്താവിനെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ഭര്‍ത്താവാണെന്ന കാരണത്താല്‍ ഭാര്യക്കൊപ്പം പതിനാറുകാരനെ വിട്ടുനല്‍കിയാല്‍ പ്രായപൂര്‍ത്തിയാകാത്തവനും പ്രായപൂര്‍ത്തിയായവളും ഒന്നിച്ചു കഴിയാന്‍ അനുവദിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകന്റെ വിവാഹത്തിലെ നിയമസാധുത അമ്മ കോടതിയില്‍ ചോദ്യം ചെയ്തു. മകന് പ്രായപൂര്‍ത്തിയാകാന്‍ 2022 ഫെബ്രുവരി നാലുവരെ കാത്തിരിക്കണം.

അതേസമയം തനിക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് 16 കാരന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ സംരക്ഷിക്കാനായി സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Allahabad High Court  refuses to give custody of minor husband to wife