എഡിറ്റര്‍
എഡിറ്റര്‍
മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി അലഹാബാദ് ഹൈക്കോടതി ഉത്തരവ്
എഡിറ്റര്‍
Wednesday 4th October 2017 8:50pm

 

അലഹാബാദ്: മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് അലഹാബാദ് ഹൈക്കോടതി അംഗീകരിച്ചു. ദേശീയപതാകയേയും ദേശീയ ഗാനത്തേയും എല്ലാവരും ബഹുമാനിക്കണമെന്നും കോടതി പറഞ്ഞു.

ഭരണാഘടനാപരമായ ഉത്തരവാദിത്വമാണ് ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നതും അത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.


Also Read: ഒരു പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയകാര്യമല്ല; ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് കുറയുന്നതെന്നും മോദി


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് യു.പിയിലെ യോഗി സര്‍ക്കാര്‍ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പിലാക്കുന്നു എന്നതിന്റെ ഫോട്ടോഗ്രാഫുകളും തെളിവായി സമര്‍പ്പിക്കണമെന്ന് മദ്രസ ശിക്ഷാ പരിഷത്ത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുകയാണെന്ന വിമര്‍ശനം ഉത്തരവിനു പിന്നാലെ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു.

Advertisement