എന്തിനാണ് മെസി ഇങ്ങനെ കരയിപ്പിക്കുന്നത്; താരത്തിനോട് ആരാധകർ
football news
എന്തിനാണ് മെസി ഇങ്ങനെ കരയിപ്പിക്കുന്നത്; താരത്തിനോട് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th March 2023, 11:03 am

ക്ലബ്ബ് ഫുട്ബോളിന് ഒരു ഇടവേള നൽകി രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ലോകകപ്പ് നേടിയ ശേഷം അർജന്റീന വീണ്ടും ദേശീയ ജേഴ്സിയിലിറങ്ങിയ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റൈൻ ടീം പരാജയപ്പെടുത്തിയത്. തിയാഗോ അൽമാഡ, ലയണൽ മെസി എന്നീ താരങ്ങളാണ് അർജന്റൈൻ ടീമിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

മത്സരത്തിൽ ഗോൾ സ്കോർ ചെയ്യാൻ സാധിച്ചതോടെ തന്റെ കരിയറിലെ മൊത്തം ഗോൾ നേട്ടം 800 എന്ന സംഖ്യയിലേക്കെത്തിക്കാൻ മെസിക്കായി.

ഇതോടെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് താരത്തെ തേടി സമൂഹ മാധ്യമങ്ങളിലൂടെയെത്തുന്നത്.

ലോക ചാമ്പ്യൻമാർ അവരുടെ തലപ്പൊക്കത്തിനനുസരിച്ചുള്ള മത്സരം കാഴ്ചവെച്ചെന്നും, മെസിയുടെയും അർജന്റീനയുടെയും കളി തങ്ങളെ കരയിപ്പിക്കുന്നെന്നും, മെസിക്കായി യുദ്ധം ചെയ്യുമെന്ന് അർജന്റൈൻ താരങ്ങൾ പറഞ്ഞത് എന്തിനെന്ന് ഇപ്പോഴാണ് തങ്ങൾക്ക് മനസിലായതെന്നുമൊക്കെയാണ് മെസിയെ പ്രകീർത്തിച്ച് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

കളി 89 മിനിട്ട് പിന്നിട്ടപ്പോൾ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ ഗോൾ. അതേസമയം മാർച്ച് 28ന് കുറക്കാവോക്കെതിരെയാണ് അർജന്റൈൻ ടീമിന്റെ അടുത്ത രാജ്യാന്തര മത്സരം.

Comtent Highlights:All these Messi videos are making me cry fans appreciate messi