എഡിറ്റര്‍
എഡിറ്റര്‍
യൂസഫ് പഠാന്‍ വിവാഹിതനായി
എഡിറ്റര്‍
Thursday 28th March 2013 6:19pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ വിവാഹിതനായി. മുംബൈ സ്വദേശിനിയും ഫിസിയോ തെറാപ്പിസ്റ്റുമായ അഫ്രീന്‍ ആണ് വധു. [Iinnerad]]

മുംബൈയില്‍ വെച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഇന്ത്യക്ക് വേണ്ടി അന്‍പത്തി ഏഴ് ഏകദിനങ്ങളില്‍ കളിച്ച യൂസഫ് 1365 റണ്‍സും, ട്വന്റി 20 മത്സരങ്ങളില്‍ 438 റണ്‍സും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനു വേണ്ടി ബൂട്ടണിയും.

മുംബൈയിലാണ് വധു അഫ്രീന്‍ ജോലി ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് ഇതിഹാസം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ് യൂസഫ്.

Advertisement