ടി-20 ലോകകപ്പ് ഒഴികെ എല്ലാ കായികമേളയും മാറ്റിവെച്ചു; ഐ.സി.സി യോഗത്തില്‍ കണ്ണുംനട്ട് കായികലോകം
ICC T-20 WORLD CUP
ടി-20 ലോകകപ്പ് ഒഴികെ എല്ലാ കായികമേളയും മാറ്റിവെച്ചു; ഐ.സി.സി യോഗത്തില്‍ കണ്ണുംനട്ട് കായികലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th March 2020, 2:38 pm

സിഡ്‌നി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഐ.സി.സി ഈ മാസം 29ന് യോഗം ചേരും.

ഈ വരുന്ന ഒക്ടോബറിലാണ് ടി-20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കായിക ലോകത്തെ പ്രധാനപ്പെട്ട എല്ലാ ടൂര്‍ണ്ണമെന്റുകളും മാറ്റിവെച്ചിട്ടുണ്ട്.

ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, ടെന്നീസ് ഓപ്പണുകള്‍, ബാഡ്മിന്റണ്‍ എല്ലാം മാറ്റിവെച്ചതിനാല്‍ ഇനി തീരുമാനമാകാനുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റ് ടി-20 ലോകകപ്പ് മാത്രമാണ്.

വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ 6 മാസമെങ്കിലും വേണ്ടി വരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഐ.സി.സി യോഗം ചേരാന്‍ തീരുമാനിച്ചത്.

അതേസമയം, വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഐ.സി.സിയുടെ ഓഫീസ് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

WATCH THIS VIDEO: