എഡിറ്റര്‍
എഡിറ്റര്‍
ഓള്‍ ഇംഗ്ലണ്ട് മത്സരം ഇന്ന് മുതല്‍; സൈനയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
എഡിറ്റര്‍
Tuesday 5th March 2013 8:10am

ബിര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. യോഗ്യതാ മല്‍സരങ്ങളോടെയാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കും കുറിക്കുന്നത്.

Ads By Google

ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രി സൈന നെഹ്‌വാളിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. 2007 മുതല്‍ തുടര്‍ച്ചയായി ഈ ടൂര്‍ണമെന്റില്‍ കളിക്കുന്ന സൈനയുടെ ഏറ്റവും മികച്ച പ്രകടനം 2010ല്‍ ആയിരുന്നു.

അന്ന് സൈന സെമിയില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവും സൈനയുടെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു.
തായ്‌ലന്‍ഡിന്റെ സ്പ്‌സിരിക്കെതിരെയാണ് സൈനയുടെ ആദ്യ മല്‍സരം.

നാലുതവണ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം സൈനയ്‌ക്കൊപ്പമായിരുന്നു. ആദ്യമായി ടൂര്‍ണമെന്റിനെത്തുന്ന പി.വി. സിന്ധുവിന് തായ്‌ലന്‍ഡില്‍നിന്നുള്ള ഒങ്ബാമുരുഘന്‍ ആണ് എതിരാളി.

കശ്യപിന് ആദ്യ റൗണ്ട് എതിരാളി ചൈനീസ് തായ്‌പേയിയുടെ ജെന്‍ ഹാവോ ഹുസുവാണ്. ജയറാമും സിംഗിള്‍സില്‍ മല്‍സരിക്കുന്നു. ഡബിള്‍സില്‍ ഡിജു-ജ്വാല ഗുട്ട സഖ്യവും മല്‍സരരംഗത്തുണ്ട്.

Advertisement