എഡിറ്റര്‍
എഡിറ്റര്‍
എത്ര ചെറിയ തുകയാണെങ്കിലും അഴിമതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Wednesday 15th November 2017 5:08am

 

ന്യൂദല്‍ഹി: എത്ര ചെറിയ തുകയാണെങ്കിലും അഴിമതിയും നിയമവിരുദ്ധമായ ധനവിനിയോഗവും നിസാരമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവറായിരുന്ന വ്യക്തിയെ ധനാപഹരണത്തിന്റെ പേരില്‍ ഡിസ്മിസ് ചെയ്ത നടപടി ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം.

ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ടിക്കറ്റ് നല്‍കാതെ പണം തട്ടിയെന്നാണ് കേസ്. പരിശോധകസംഘം ഇന്‍സ്‌പെക്ഷനെത്തിയപ്പോള്‍ ഇവര്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.


Also Read: സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍; പ്രസ്താവന ശുദ്ധ മണ്ടത്തരമെന്ന് സോനം കപൂര്‍


സംഭവത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡ്രൈവറെ സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ലെന്ന ഡ്രൈവറുടെ വാദം അംഗീകരിച്ച് ഹൈക്കോടതി നടപടി റദ്ദാക്കിയിരുന്നു.

അതേസമയം ഈ വാദം മാത്രം അംഗീകരിച്ച് നടപടി റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍മിശ്രയും എല്‍ നാഗേശ്വരറാവുവും നിരീക്ഷിച്ചു. തുക എത്ര ചെറിയതാണെങ്കിലും അഴിമതി അഴിമതി തന്നെയാണെന്നും ഇത്തരം അധികാരദുര്‍വിനിയോഗങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisement