കുഞ്ഞുമറിയത്തിന് ആലിയ ഭട്ടിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
Film News
കുഞ്ഞുമറിയത്തിന് ആലിയ ഭട്ടിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th February 2021, 6:33 pm

മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ടയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ദുല്‍ഖറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകള്‍ മറിയത്തിനും ആരാധകര്‍ ഏറെയാണ്. കുഞ്ഞുമറിയത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞുമറിയത്തിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റ്രഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞുമറിയത്തിന് താന്‍ അയച്ച സമ്മാനങ്ങള്‍ ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ആലിയ സമ്മാനങ്ങളൊടൊപ്പമയച്ച കുറിപ്പില്‍ പറയുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പാ’ണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ വന്‍തുകയുടെ ഓഫര്‍ ചിത്രത്തിന് ലഭിച്ചെങ്കിലും അതെല്ലാം അവഗണിച്ച് ചിത്രം മെയ് 28ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. 105 ദിവസങ്ങളാണ് ഷൂട്ടിംഗിനായി വിനിയോഗിച്ചത്.

ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഡാനിയേല്‍ സായൂജ് നായരും, കെ.എസ് അരവിന്ദും ചേര്‍ന്നാണൊരിക്കിയത്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് ടആഗ, പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Alia Bhat Send Gifts To Dq’s Daughter