എഡിറ്റര്‍
എഡിറ്റര്‍
ആറില്‍ ആറും വിക്കറ്റ് , പന്തു കൊണ്ട് യുവരാജായി അലെഡ്; അമ്പരപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ഓസീസ് താരം
എഡിറ്റര്‍
Saturday 28th January 2017 10:08am
മത്സര ശേഷം അലെഡ് കാരി

മത്സര ശേഷം അലെഡ് കാരി

സിഡ്‌നി: യുവരാജ് സിംഗ്, ഹര്‍ഷല്‍ ഗിബ്ബ്‌സ്, രവി ശാസ്ത്രി, അലെക്‌സ് ഹെയ്ല്‍സ് ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഒരു അക്കമാണ്. 6 എന്ന അക്കം. ഓരോവറിലെ ആറ് പന്തും സിക്‌സറാക്കി മാറ്റിയ വീരന്മാരാണ് ഇവര്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ ക്രിക്കറ്റില്‍ അത്തരം ഇന്നിംഗ്‌സുകള്‍ ഉണ്ടാകാറുള്ളൂ. ബൗളിംഗില്‍ അതുപോലൊന്ന് സ്വപ്‌നം കാണാത്തവരുണ്ടാകില്ല. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയത് ഇതാ സംഭവിച്ചിരിക്കുന്നു.

ആറ് പന്തും സിക്‌സടിച്ച് ബാറ്റിനെ മാന്ത്രികവടിയാക്കി മാറ്റിയതു പോലെ ആറ് പന്തിലും വിക്കറ്റെടുത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ ബൗളര്‍. ഗോള്‍ഡന്‍ പോയിന്റ് ക്രിക്കറ്റ് ക്ലബ്ബിലെ താരമായ അലെഡ് കാരിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

വിക്ടോറിയയില്‍ ഈസ്റ്റ് ബല്ലാറട്ടിനെതിരെ നടന്ന മത്സരത്തിലാണ് അലെഡ് ഉഗ്രരൂപിയായി മാറിയത്. ആദ്യമെറിഞ്ഞ എട്ട് ഓവറുകളിലും വിക്കറ്റൊന്നും നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ഒമ്പതാം ഓവറില്‍ ആറ് വിക്കറ്റെടുത്താണ് താരം തീര്‍ത്തത്. 40 റണ്‍സിന് ഇതോടെ എതിരാളികള്‍ ഓള്‍ ഔട്ടാവുകയും ചെയ്തു.


Also Read : മതമേതാണെന്ന് ചോദിച്ച കോടതിയോട് ‘ഞാന്‍ ഇന്ത്യക്കാരനെന്ന് ‘സല്‍മാന്‍ ഖാന്‍  


ആദ്യത്തെ രണ്ട് വിക്കറ്റുകളും ക്യാച്ചായിരുന്നു, സ്ലിപ്പില്‍. മൂന്നാമത്തേത് എല്‍.ബി.ഡബ്ല്യൂ. അവസാന മൂന്ന് വിക്കറ്റുകള്‍ സ്വപ്‌ന തുല്യം, ക്ലീന്‍ബൗള്‍ഡ്. അലെഡിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ആറ് പന്തില്‍ ആറ് വിക്കറ്റ് വീഴുന്നത്.

Advertisement