എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് സ്ഥിരീകരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 22nd September 2017 9:10pm

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. റവന്യൂവകുപ്പ് സെക്രട്ടറിക്ക് കൈമാറിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിസോര്‍ട്ട് നിര്‍മാണത്തില്‍ ഭൂനിയമങ്ങളുടെ ലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭൂമി നികത്തലും കൈയേറ്റവും നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈയേറ്റം സ്ഥിരീകരിച്ച സാഹചര്യത്തില്‍ റിസോര്‍ട്ട് ഉടമകളോട് ഈ മാസം 26 ന് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Also Read: കോടീശ്വരനെ തേടി കേരളം; തിരുവോണം ബമ്പര്‍ മലപ്പുറത്തിന്


കളക്ടറുടെ പരിശോധനയുടെ ഭാഗമായി 2013 മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ ഭൂമിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ന് വൈകിട്ടോടെയാണ് കളക്ടര്‍ തിരുവനന്തപുരത്തെത്തി റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നേരത്തെ ആലപ്പുഴ നഗരസഭ തോമസ് ചാണ്ടിയ്ക്ക് നോട്ടീസയച്ചിരുന്നു. റിസോര്‍ട്ടിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും ധാരണയായിരുന്നു.


Also Read: ‘നീയൊരു മുസ്‌ലിമാണോ?’; രണ്‍ബീറിനൊപ്പമിരുന്ന് സിഗരറ്റ് വലിച്ചതിനും ബാക്ക് ലെസ് വസ്ത്രമണിഞ്ഞതിനും പാക് നടി മാഹിറ ഖാനെ മര്യാദ പഠിപ്പിച്ച് മതമൗലികവാദികള്‍


2004 മുതല്‍ 11 ലക്ഷം രൂപയാണ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയിരുന്നത്. ഇളവ് നല്‍കിയ തുക തിരിച്ചടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. അതേസമയം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. നഗരസഭാ ഇന്റലിജന്‍സാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement