ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday 13th February 2018 12:20pm

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവില്‍ കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയവരാണ് മരണപ്പെട്ടത്.

മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്. ഇവരില്‍ ജിത്ത് എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലായിരുന്നു ഇവര്‍ ഇറങ്ങിയത്.

കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുര്‍ഗന്ധം നിറഞ്ഞ വാതകവും. എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിലാണു രണ്ടു തൊഴിലാളികള്‍ പെട്ടുപോയത്.

ഇവരെ രക്ഷിക്കാന്‍ രണ്ടു പേര്‍ കൂടി കിണറ്റിലേക്കിറങ്ങിയെങ്കിലും ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Advertisement