അലന്‍ ഷുഹൈബിന്റെ അച്ഛന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി: കോഴിക്കോട് നഗരസഭയില്‍ മത്സരിക്കും
Kerala News
അലന്‍ ഷുഹൈബിന്റെ അച്ഛന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി: കോഴിക്കോട് നഗരസഭയില്‍ മത്സരിക്കും
ന്യൂസ് ഡെസ്‌ക്
Sunday, 15th November 2020, 12:46 pm

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ് കേസില്‍ അറസ്റ്റിലായിരുന്ന അലന്‍ ഷുഹൈബിന്റെ അച്ഛന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. സി.പി.എം മുന്‍ സെക്രട്ടറിയാണ് ഷുഹൈബ്. കോഴിക്കോട് നഗരസഭ 61ാം വാര്‍ഡില്‍ മത്സരിക്കാന്‍ ഷുഹൈബ് തയ്യാറാണെന്ന് അറിയിച്ചതായി ആര്‍.എം.പി അറിയിച്ചു. പൊലീസിന്റെ കരിനിയമത്തിനെതിരെയാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്തമെന്നും ആര്‍.എം.പി കൂട്ടിച്ചേര്‍ത്തു.

വൈകീട്ടോടെ മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് ഷുഹൈബ് അറിയിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പന്തിരീങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ അറസ്റ്റിലായ ശേഷം ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും പരസ്യമായി പാര്‍ട്ടിയെ അലന്റെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഷുഹൈബിന്റെ തീരുമാനം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

കേസില്‍ അറസ്റ്റിലാകുന്ന സമയത്ത് സി.പി.ഐ.എം അംഗമായിരുന്ന അലനെ പിന്നീട് പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് അലനോടൊപ്പം അറസ്റ്റിലായിരുന്ന താഹയുടെ കുടുംബത്തിന്റെ പ്രതികരണം.

കോഴിക്കോട് നഗരസഭ 61ാം വാര്‍ഡായ വലിയങ്ങാടിയില്‍ എല്‍.ജെ.ഡിയുടെ തോമസ് മാത്യുവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alan Shuhaib’s father to contest as RMP Candidate in Kozhikode