എഡിറ്റര്‍
എഡിറ്റര്‍
മോദി നിങ്ങള്‍ക്ക് രാജ്യത്തിനു വേണ്ടി ചെയ്ത 10 കാര്യങ്ങള്‍ പറയാന്‍ കഴിയുമോ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അഖിലേഷ്
എഡിറ്റര്‍
Saturday 4th March 2017 9:55pm

ലക്‌നൗ: രാജ്യത്തിന് വേണ്ടി ചെയ്ത പത്തുകാര്യങ്ങളെങ്കിലും പറയാന്‍ കഴിയുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയ പത്തു കാര്യങ്ങള്‍ താന്‍ പറയാമെന്നും  രാജ്യത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ചെയ്ത ഏതെങ്കിലും പത്തു കാര്യങ്ങള്‍ പറയാന്‍ കഴിയുമോ എന്നായിരുന്നു യു.പിയില്‍ സമാജ്‌വാദി തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷ് ചോദിച്ചത്.


Also read ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍


മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവേ അഖിലേഷ് നടത്തിയത്. യു.പി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാമെന്നും പകരം മൂന്നു വര്‍ഷത്തെ കേന്ദ്ര ഭരണത്തിന്റെ  റിപ്പോര്‍ട്ട് മുന്നില്‍ വെയ്ക്കാന്‍ കഴിയുമോയെന്നും അഖിലേഷ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

കേന്ദ്ര സര്‍ക്കാരിന് പുറമേ ബി.എസ്.പി അധ്യക്ഷ മായവതിക്കെതിരേയും അഖിലേഷ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ‘ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകം പണിതയാളാണ് മായാവതി. അവരുടെ ഭാഷയില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് അവരിപ്പോള്‍ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പ്രസംഗം നോക്കി വായിക്കുന്നിടത്തോളം കാലം, കേള്‍ക്കുന്ന ജനങ്ങള്‍ ഉറങ്ങുകയായിരിക്കും’ അഖിലേഷ് പരിഹസിച്ചു.

യു.പിയില്‍ തങ്ങള്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്രരായ സ്തരീകള്‍ക്ക് 1000രൂപ പെന്‍ഷന്‍ നല്‍കുമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ് പറഞ്ഞു. നാല്‍പ്പതു വര്‍ഷത്തേക്ക് യാതൊരു കുഴപ്പവും സംഭവിക്കാത്ത വിധത്തില്‍ ഭധോഹി-മിര്‍സാപൂര്‍ പാതയില്‍ പുതിയ റോഡ് നിര്‍മ്മിക്കുമെന്നും അഖിലേഷ് തെരഞ്ഞെടുപ്പ് റാലിയില്‍ വ്യക്തമാക്കി.

Advertisement