'ഈ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തിയും സമ്പദ് വ്യവസ്ഥയും സുരക്ഷിതമല്ല'; നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്: അഖിലേഷ് യാദവ്
national news
'ഈ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തിയും സമ്പദ് വ്യവസ്ഥയും സുരക്ഷിതമല്ല'; നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്: അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 3:23 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു വിമര്‍ശനം.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ കൊറോണക്കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തിയും നമ്മുടെ സാമ്പത്തിക മേഖലയും സുരക്ഷിതമല്ല. സമ്പദ് വ്യവസ്ഥ താറുമാറായി. ബാങ്കുകളുടെ നിലനില്‍പ്പും ആശങ്കയിലാണ്.

നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഓരോ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന നെറ്റിസണിനെതിരെയും ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊവിഡ് വ്യാപനം സമ്പദ് വ്യവസ്ഥ തകര്‍ത്തെന്നും അഖിലേഷ് വ്യക്തമാക്കി. തൊഴില്‍ രഹിതരായ ജനം നഗരങ്ങളില്‍ നിന്ന് കൂട്ടപ്പലായനം ചെയ്യുന്ന അവസ്ഥയാണ്. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക