എഡിറ്റര്‍
എഡിറ്റര്‍
സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും അഖിലേഷ് യാദവ്; പാര്‍ട്ടി കണ്‍വെഷനില്‍ മുലായം സിംഗും ശിവപാലും പങ്കെടുത്തില്ല
എഡിറ്റര്‍
Thursday 5th October 2017 8:14pm

ആഗ്ര: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വീണ്ടും സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ആഗ്രയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് അദ്ദേഹത്തെ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

മുമ്പ് മൂന്ന് വര്‍ഷമായിരുന്ന അദ്ധ്യക്ഷ സ്ഥാനം ഈ പ്രാവശ്യം മുതല്‍ അഞ്ച് വര്‍ഷമായി പുനര്‍നിശ്ചയിച്ചു. അത് കൊണ്ട് തന്നെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും സമാജ് വാദി പാര്‍ട്ടി നേരിടുക

എന്നാല്‍ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവും പിതൃസഹോദരന്‍ ശിവപാല്‍ യാദവും പങ്കെടുത്തില്ല. മുമ്പ് മുലായത്തിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാണ് അഖിലേഷ് യാദവ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്.


Also Read ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാളെ നേരില്‍ കണ്ടു സുഹൃത്താക്കി; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രവാസി യുവാക്കള്‍


മുലായം സിങ് യാദവിനെ അഖിലേഷ് യാദവ് നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗസുമായി സമാജ് വാദി പാര്‍ട്ട്ി സംഖ്യമുണ്ടാക്കിയത് അഖിലേഷ് -മുലായം ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

മുലായത്തിന്റെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട സമാജ് വാദി പാര്‍ട്ടിക്ക് 403 സീറ്റില്‍ വെറും 47 സീറ്റ് മാത്രമാണ് നേടാനായിരുന്നത്.

Advertisement