എഡിറ്റര്‍
എഡിറ്റര്‍
ചിത്രകൂടിലെ കാറ്റ് ഗുജറാത്തിലും വീശിയടിക്കുമെന്ന് അഖിലേഷ് യാദവ്
എഡിറ്റര്‍
Sunday 12th November 2017 7:52pm

 

 

ലക്‌നൗ: ചിത്രകൂട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി ഉയര്‍ന്ന ജനവികാരം ഗുജറാത്ത് തെരഞ്ഞെടുപ്പിലും വീശിയടിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിക്കെതിരായ ജനങ്ങളുടെ ദേഷ്യമാണ് പ്രതിഫലിച്ചതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ജി.എസ്.ടിയുടെയും നോട്ടുനിരോധനത്തിന്റെയും സത്യാവസ്ഥ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. കാറ്റ് ഏത് ദിശയിലേക്കാണ് അടിക്കുന്നതെന്ന് വ്യക്തമായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ ചിത്രകൂടില്‍ പരാജയപ്പെടുത്തിയത്. സിറ്റിംഗ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രേം സിംഗിന്റെ മരണത്തെ തുടര്‍ന്ന് വന്ന വിടവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കനത്ത മത്സരം കണ്ട പ്രചരണത്തിനൊടുവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാല്‍ ത്രിപാഠിയെ 14133 വോട്ടുകള്‍ക്ക് പിന്തള്ളി കോണ്‍ഗ്രസിന്റെ നിലാംഷു ചതുര്‍വേദി വിജയം കൊയ്യുകയായിരുന്നു.


Read  more:   തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ട് മുന്നണി; സി.പി.ഐ ഹാപ്പിയെന്ന് കാനം


12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ചതുവേര്‍ദിയ്ക്ക് 68810 വോട്ടും ത്രിപാഠിയ്ക്ക് 52677 വോട്ടുമാണ് ലഭിച്ചത്.

അഴിമതിയും ഭരണ വിരുദ്ധ വികാരവുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രങ്ങള്‍. 1998,2003,2013 തെരഞ്ഞെടുപ്പുകളില്‍ പ്രേം സിംഗായിരുന്നു ഇവിടുത്തെ പ്രതിനിധി. ഇടക്കാലത്ത് 2008 ല്‍ ബി.ജെ.പിയുടെ സുരേന്ദ്ര സിംഗ് ഗാഹര്‍വാര്‍ സ്ഥാനം പിടിച്ചെടുത്തെങ്കിലും തൊട്ടടുത്ത തവണ കോണ്‍ഗ്രസ് ശക്തായി തിരികെ വരുകയായിരുന്നു.

Advertisement