'യു.പി സർക്കാരിന്റേത് ക്വാറന്റൈൻ കേന്ദ്രമല്ല, പീഡന ക്യാമ്പാണ്'; യോ​ഗിയുടേത് അവകാശവാദങ്ങൾ മാത്രമെന്ന് അഖിലേഷ് യാദവ്
national news
'യു.പി സർക്കാരിന്റേത് ക്വാറന്റൈൻ കേന്ദ്രമല്ല, പീഡന ക്യാമ്പാണ്'; യോ​ഗിയുടേത് അവകാശവാദങ്ങൾ മാത്രമെന്ന് അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 8:13 am

ലഖ്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ക്വാറന്റൈൻ കേന്ദ്രങ്ങൾ വളരെ മോശം നിലയിലാണ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നിസ്സം​ഗ മനോഭാവം മൂലം പല ക്വാറന്റൈൻ കേന്ദ്രങ്ങളും പീഡനകേന്ദ്രങ്ങളായെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

“ആളുകൾക്ക് താമസിക്കാൻ പറ്റാത്തിടത്ത് തൊഴിലാളികളെ പാർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ അവരെ മൃ​ഗങ്ങളാക്കുകയാണ്. പക്ഷേ ഇവ പഞ്ച നക്ഷത്ര ക്രമീകരണങ്ങളായാണ് ഉത്തർപ്രദേശ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയത് സംബന്ധിച്ചും വലിയ അവകാശവാദങ്ങളാണ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയത്. യഥാർത്ഥത്തിൽ നിരീക്ഷണത്തിലുള്ളവർക്ക് പീഡനകേന്ദ്രമാണ് ക്വാറന്റൈനിൽ കഴിയുന്ന സ്ഥലം. ഇതിനെതിരെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു”. അഖിലേഷ് യാദവ് പറഞ്ഞു.

കൊവിഡിനെ നേരിടാൻ ഇതുവരെ ഉത്തർപ്രദേശ് സർക്കാർ ചിലവഴിച്ച തുക എത്രയാണെന്ന് പരസ്യപ്പെടുത്തണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ തന്നെ മണ്ഡലമായ ​ഗൊരഖ്പൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലിനടിയിൽ നിന്നാണ് പാമ്പിനെ കണ്ടെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക