എഡിറ്റര്‍
എഡിറ്റര്‍
‘കോഹ്‌ലിയും നെഹ്‌റയും കളിപഠിച്ചത് റാം റഹീമില്‍ നിന്നല്ല’; ഗുര്‍മീതിനൊപ്പമുള്ള ക്രിക്കറ്റ് താരങ്ങളുടെ ചിത്രത്തിന് വിശദീകരണവുമായി ആകാശ് ചോപ്ര
എഡിറ്റര്‍
Monday 28th August 2017 12:59pm

 

മുംബൈ: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിനൊപ്പമുള്ള ക്രിക്കറ്റ് താരങ്ങളുടെ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സോഷ്യല്‍മീഡിയയില്‍ കോഹ്‌ലിയും നെഹ്‌റയും റാം റഹീമിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി ചോപ്രയെത്തിയത്.


Also Read: ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി


ബലാത്സംഗക്കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധി പുറത്തുവന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകനും വിവാദ സന്യാസിയുടെ ശിഷ്യനാണെന്ന തലക്കെട്ടോടെ കോഹ്‌ലിയും വെറ്ററന്‍ ക്രിക്കറ്റര്‍ നെഹ്‌റയും റാം സിങ്ങിനൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്.

വിഷയത്തില്‍ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായെത്തിയ ചോപ്ര താനും ഈ ചിത്രം കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ‘ഞാനും ഈ ചിത്രം കണ്ടിട്ടുണ്ട്. എന്നാല്‍ അത് ദേരാ സച്ചാ സൗദാന്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ദല്‍ഹിയിലെ താരങ്ങളെ ക്ഷണിക്കാന്‍ വന്നപ്പോഴുള്ളതാണ്. നിരവധി താരങ്ങള്‍ അവിടെ പോവുകയും കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ അര്‍ത്ഥം അവര്‍ കളിപഠിച്ചത് ഗുര്‍മീതില്‍ നിന്നാണെന്നല്ല’ ചോപ്ര പറഞ്ഞു.
വിവാദമായ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ചോപ്രയുടെ വിശദീകരണം. നേരത്തെ കോഹ്‌ലിയെ ക്രിക്കറ്റ് പഠിപ്പിച്ചത് താനാണെന്ന അവകാശവാദം ഗുര്‍മീത് നടത്തിയിട്ടുണ്ടായിരുന്നു.


Dont Miss: ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി റാം റഹീമിന്റെ പിന്തുണ നേടിയതങ്ങനെ? അമിത് ഷാ മെനഞ്ഞ തന്ത്രം ഇതായിരുന്നു


‘സ്പോര്‍ട്സില്‍ തനിക്കറിയാത്തത് ഒന്നുമില്ല. 32 നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രാജ്യത്തിന് മെഡല്‍ നേടിക്കൊടുത്ത ഒരുപാട് താരങ്ങളെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു ഇന്ത്യന്‍ നായകന്‍ വിരാടിനെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ തന്നെ തന്റെ പക്കലുണ്ട്.’ എന്നായിരുന്നു ഗുര്‍മീത് പറഞ്ഞത്.

Advertisement