അകലെയാവുന്ന പ്രണയമോ; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ പുതിയ ഗാനം
Film News
അകലെയാവുന്ന പ്രണയമോ; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 5:32 pm

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്. അകലകലെ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ദുഖ പശ്ചാത്തലമെന്ന് തോന്നിക്കുന്ന പാട്ടില്‍ ഭാവനയേയും ഷറഫുദ്ദീനേയും തന്നെയാണ് പ്രധാനമായും കാണുന്നത്. ബിജിന്‍ ചാണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികള്‍ക്ക് ജോക്കര്‍ ബ്ലൂസാണ് ഈണം നല്‍കിയിരിക്കുന്നത്.

ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവനയെ ഒരു മലയാളം പാട്ടില്‍ കാണുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ഇ.ഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ഇ.ഒ എലിയാവൂ കോഹന്‍ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അദൃശ്യം, 1744 വൈറ്റ് ആള്‍ട്ടോ എന്നിവയാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഷറഫുദ്ദീന്റെ ചിത്രങ്ങള്‍. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത 1744 വൈറ്റ് ആള്‍ട്ടോ കഴിഞ്ഞ 18നാണ് റിലീസ് ചെയ്തത്.

Content Highlight: akalakale song from ntikkakkakkoru premandarnnu