എഡിറ്റര്‍
എഡിറ്റര്‍
ഫോണ്‍കെണി വിവാദം: കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായേക്കും; റിപ്പോര്‍ട്ട് അനുകൂലമെങ്കില്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് എന്‍.സി.പി
എഡിറ്റര്‍
Sunday 19th November 2017 1:55pm

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍മന്ത്രി എ.കെ ശശീന്ദ്രന് അനുകൂലമായേക്കുമെന്ന് റിപ്പോര്‍ട്ട്.

വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകാലമാകുമെന്നാണ് എന്‍സിപി നേതൃത്വം പ്രതീക്ഷിക്കുന്നത്.


Dont Miss കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയറെ ആക്രമിച്ചത് ആര്‍.എസ്.എസുകാര്‍; രൂക്ഷവിമര്‍ശനവുമായി പിണറായി


പരാതിക്കാരി കമ്മീഷന് മുന്നില്‍ ഹാജരാകാത്തതും ശബ്ദരേഖയുടെ പൂര്‍ണരൂപം ചാനല്‍മേധാവിയോ പരാതിക്കാരിയോ കമ്മീഷന് കൈമാറാത്തതും ശശീന്ദ്രന് അനൂകൂലമാകും.

അതിനിടെ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം എന്‍.സി.പി. ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.സി.പി.സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപി തീരുമാനം.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പീതാംബരന്‍ മാസ്റ്റര്‍ നാളെ ദല്‍ഹിയിലെത്തി ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും.

മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസ് പരാതിക്കാരി ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.

കായല്‍കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി രാജിവെക്കുമ്പോള്‍ ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement