എഡിറ്റര്‍
എഡിറ്റര്‍
ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശം വൈകും; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ കേസ് പിന്‍വലിക്കൂവെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 28th November 2017 11:14am

കൊച്ചി: ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെതിരായ കേസ് നീളും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കൂവെന്ന് കോടതി വ്യക്തിക്കാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സസ് പരിശോധിക്കണമെന്നും കമ്മീഷന്‍ അത് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ വിളി കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. ശശീന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.


Dont Miss ഹാദിയയുടെ അച്ഛനമ്മമാരാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കാം: എന്‍.എസ് മാധവന്‍


അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍, കേസില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം തിരിച്ച് നല്‍കുമെന്ന് എന്‍സിപി വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കിയാല്‍ ഉടന്‍മന്ത്രിസഭായിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു എ.കെ ശശീന്ദ്രന്‍.

കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ഷീറ്റ് നല്‍കിയിരുന്നു. എ.കെ ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement