എഡിറ്റര്‍
എഡിറ്റര്‍
പൊമ്പിളൈ ഒരുമൈ സമരത്തോട് മൂന്നാറിലെ കോണ്‍ഗ്രസിന് യോജിപ്പില്ല: സമരം നടത്തുന്നത് തൊപ്പിവെച്ചവരെന്ന് എ.കെ മണി
എഡിറ്റര്‍
Wednesday 26th April 2017 2:18pm

മൂന്നാര്‍ : മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമയത്തെ തള്ളി മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സമരത്തിന് തങ്ങളുടെ പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ മണി പറഞ്ഞു.

‘മൂന്നാറിലെ ഐ.എന്‍.ടി.യു.സിയും കോണ്‍ഗ്രസും ആ സമരപ്പന്തലിലേക്കില്ല. അവര്‍ക്ക് ഞങ്ങളുടെ സഹകരണമില്ല.’ മണി പറഞ്ഞു.

ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ പോകുന്നത് നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ല. അദ്ദേഹവുമായി ഇതുവരെ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം വന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മണി പറഞ്ഞു.


Must Read: ‘വികലമാക്കിയ, വിറങ്ങലിച്ച ശരീരങ്ങള്‍ ഒരുപാട് കണ്ടതാണ്; ആ ഞങ്ങളെന്തിന് ഭയക്കണം? : കശ്മീരില്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ ചോദിക്കുന്നു


സമരം നടത്തുന്നത് പൊമ്പിളൈ ഒരുമൈ അല്ലെന്നും മറ്റു പലരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊപ്പി വെച്ചവരാണ് ഇപ്പോള്‍ സമരം ഏറ്റെടുത്തതെന്നും, എ.എ.പി നേതാവ് സി.ആര്‍ നീലകണ്ഠന്‍ പൊമ്പിളൈ ഒരുമൈ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരം നടത്തുന്നതിനെ പരാമര്‍ശിച്ച് മണി പറഞ്ഞു.

തോട്ടം തൊഴിലാളി സ്ത്രീകളെ മോശമായി പറഞ്ഞ മന്ത്രി മണി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് മൂന്നാറിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഐ.എന്‍.ടി.യു.സിയും യു.ഡി.എഫുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement