രാഹുല്‍ ഗാന്ധി പഴയ രാഹുലല്ല: മോദിയെ താഴെയിറക്കും: എ.കെ ആന്റണി
national news
രാഹുല്‍ ഗാന്ധി പഴയ രാഹുലല്ല: മോദിയെ താഴെയിറക്കും: എ.കെ ആന്റണി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 12:29 pm

 

തിരുവനന്തപുരം: കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മോദിയെ താഴെയിറക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരായ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പഴയ രാഹുലല്ല. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ നേടിയെടുക്കാന്‍ കഴിയുമെന്നും ആന്റണി പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ അവസാനഘട്ടത്തില്‍ നേതാക്കന്മാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥ ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.