എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ഇഷ്ടപ്പെടുന്നത് മോദി ഭരണം തുടരുന്നത്; കേന്ദ്രകമ്മിറ്റി തീരുമാനത്തിനു പിന്നില്‍ കേരള നേതാക്കളെന്നും ആന്റണി
എഡിറ്റര്‍
Monday 16th October 2017 9:50pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണ്ടെന്ന സി.പി.ഐ.എം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മോദി ഭരണം തുടരുന്നതാണ് സി.പി.ഐ.എം ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും ആന്റണി പറഞ്ഞു.


Also Read: ഒരു കുടുംബത്തെ രക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് അജണ്ട, അവര്‍ക്ക് രാജ്യത്തെക്കുറിച്ച് ചിന്തയില്ല; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി


സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാര്‍ത്ത പുറത്ത വന്നതിനു പിന്നാലെയാണ് ആന്റണിയുടെ പ്രതികരണം. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയുന്നതിന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണാണെന്നും അദ്ദേഹം ആരോപിച്ചു.

‘കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തേക്കാള്‍ സി.പി.ഐ.എം ഇഷ്ടപ്പെടുന്നത് മോദി ഭരണത്തേയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എം.പിമാരെ കുറയ്ക്കാന്‍ സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും ഒരേമനസാണ്. പരസ്യമായി ആക്രമിക്കുകയും രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.


Dont Miss: ബി.ജെ.പിയ്‌ക്കെതിരെ പൊരുതാന്‍ ദളിതരും മുസ്‌ലിങ്ങളും കൈകോര്‍ക്കണമെന്ന് അംബേദ്കറുടെ കൊച്ചുമകന്‍


എന്നാല്‍ കേന്ദ്രകമ്മിറ്റിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരുരേഖയും തള്ളുകയോ കൊള്ളുകയെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement