ആദ്യം നിവിന്റെയും വിനീതിന്റെയും സംസാരം ഒളിഞ്ഞുകേള്‍ക്കും, ഇപ്പോള്‍ ടൊവിനോയുടെയും ബേസിലിന്റെയും; സെല്‍ഫ് ട്രോളുമായി അജു വര്‍ഗീസ്
Entertainment news
ആദ്യം നിവിന്റെയും വിനീതിന്റെയും സംസാരം ഒളിഞ്ഞുകേള്‍ക്കും, ഇപ്പോള്‍ ടൊവിനോയുടെയും ബേസിലിന്റെയും; സെല്‍ഫ് ട്രോളുമായി അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th December 2021, 9:16 am

കൊച്ചി: മിന്നല്‍ മുരളി റിലീസിന് പിന്നീലെ പ്രേക്ഷകര്‍ അഭിനന്ദനവുമായി എത്തിയ നടന്മാരില്‍ ഒരാളായിരുന്നു അജു വര്‍ഗീസ്. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ അജുവിന്റെ പി.സി പോത്തന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്ഥിരം ശൈലിയില്‍ നിന്ന് മാറി കുറച്ച് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടായിരുന്നു അജു മിന്നല്‍ മുരളിയില്‍ എത്തിയത്. വിനീത് ശ്രീനിവാസന്റെ ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ അജു വര്‍ഗീസ് നിരവധി പേര്‍ക്ക് സിനിമയിലേക്കുള്ള വഴികാട്ടിയായിട്ടുണ്ട്.

ബേസില്‍ ജോസഫിനെ വിനീത് ശ്രീനിവാസന് പരിചയപ്പെടുത്തുന്നതും അജു വര്‍ഗീസ് ആയിരുന്നു. വിനിതിന്റെയും ബേസിലിന്റെയും സിനിമകളിലെ സ്ഥിരം സാനിധ്യം കൂടിയാണ് അജു വര്‍ഗീസ്.

ഇപ്പോള്‍ ഇതാ ഒരു സെല്‍ഫ് ട്രോളുമാി എത്തിയിരിക്കുകയാണ് അജു. ‘മിഥുനം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ രംഗമാണ് ട്രോളില്‍. പണ്ട് വിനീതിന്റെയും നിവിന്റെയും ചിത്രങ്ങളുടെ ചര്‍ച്ചകള്‍ ഒളിഞ്ഞുകേട്ട് അവസരം ചോദിക്കുന്ന അജു വര്‍ഗീസ്, ഇപ്പോള്‍ ബേസിലിന്റെയും ടൊവിനോയുടെയും ചിത്രത്തില്‍ അവസരം ചോദിക്കുന്നുവെന്നാണ് ട്രോളില്‍ ഉള്ളത്.

‘മിഥുന’ത്തിലെ ഇന്നസെന്റ് ചെയ്ത കഥാപാത്രത്തെയാണ് അജു വര്‍ഗീസിനോട് ഉപമിച്ചിരിക്കുന്നത്. ‘ചാന്‍സ് ചോദിക്കാന്‍ ഒരു മടിയും ഇല്ല’ എന്നുപറഞ്ഞുകൊണ്ടാണ് അജു വര്‍ഗീസ് ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഡിസംബര്‍ 24 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30തിന് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. ടൊവിനോക്കും അജു വര്‍ഗീസിനുമൊപ്പം, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Aju Varghese with self troll about Minnal Murali, Vineeth Sreenivasan, Basil Joseph, Tovino