ആദ്യം അധ്യക്ഷ പദവിയില്‍ നിന്നും രാജി, പിന്നാലെ ആം ആദ്മിയിലേക്ക്; പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി
national news
ആദ്യം അധ്യക്ഷ പദവിയില്‍ നിന്നും രാജി, പിന്നാലെ ആം ആദ്മിയിലേക്ക്; പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി
ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 12:22 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. അജോയ് കുമാറാണ് വ്യാഴാഴ്ച്ച ആംആദ്മിയില്‍ ചേര്‍ന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അജോയ് കുമാര്‍ പാര്‍ട്ടി വിട്ടത്. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

പിന്നാലെ ‘ഞങ്ങളെ പോലുള്ള എല്ലാ സാധാരണക്കാരും മൂന്നോട്ട് വരണമെന്നും സത്യസന്ധമായ രാഷ്ട്രീയത്തോട് സഹകരിക്കണമെന്നും. ഇന്നത്തെ രാഷ്ട്രീയം അത് ആംആദ്മി പാര്‍ട്ടി മാത്രമാണ്’ എന്നും ആംആദ് മി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേരിടേണ്ടി വന്ന കടുത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അജോഷ് നേരത്തെ രാജി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നാലെ രാമേശ്വര്‍ ഒറയോണ്‍ അധ്യക്ഷ പദവിയിലെത്തി.

മുന്‍ ഐ.പി.എസ് ഓഫീസറായിരുന്നു രാമേശ്വര്‍ ഒറോണി. അജയ്കുമാറും ഐ.പി.എസ് ഓഫീസറായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് പത്തിനാണ് അജോയ് കുമാര്‍ രാജി സമര്‍പ്പിച്ചത്. രാജി കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായത്തെക്കുറിച്ച് അജോയ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒപ്പം തന്റെ സഹപ്രവര്‍ത്തകരില്‍ പലരുടേയും പെരുമാറ്റം കുറ്റവാളികളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ