അജിത്തിന് 'വിശ്വാസ'ത്തില്‍ നായികയായി എത്തുന്നത് നയന്‍താര; താരജോഡികള്‍ ഒന്നിക്കുന്നത് അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം
Kollywood
അജിത്തിന് 'വിശ്വാസ'ത്തില്‍ നായികയായി എത്തുന്നത് നയന്‍താര; താരജോഡികള്‍ ഒന്നിക്കുന്നത് അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2018, 9:04 am

 

ചെന്നൈ: കുറച്ചുനാളത്തേ ഇടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ താരങ്ങളായ അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ വിശ്വാസത്തിലാണ് തല അജിത്തും നയന്‍താരയും ഒന്നിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം ദീപാവലിക്ക്   തിയേറ്ററുകളിലെത്തിക്കാനാണ് സാധ്യത. ശ്രദ്ധ ശ്രീനാഥ് ചിത്രത്തില്‍ അജിത്തിന്റെ നായികയാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍താരയ്ക്കാണ് നറുക്ക് വീണത്.

വടക്കന്‍ ചെന്നൈയിലെ പൊലീസ് ഓഫീസറുടെ വേഷമാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശിവ-അജിത്ത് കൂട്ടുക്കെട്ടിലെ നാലാമത്തെ ചിത്രമാണ് വിശ്വാസം എന്നതും സിനിമയുടെ പ്രത്യേകതയാണ്.

എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ആരെ പരിഗണിക്കുമെന്ന ആശങ്കയിലാണ് സംവിധായകനും സംഘവുമിപ്പോള്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിനുശേഷം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ പിന്‍വാങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സംഗീത സംവിധായകനെ തേടിയിറങ്ങിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.