'നിങ്ങള്‍ ഊണുകഴിക്കാന്‍ വരുന്നുണ്ടോ..?'; ട്വിറ്ററില്‍ ആഘോഷമായി കജോളിന്റെയും അജയ് ദേവ്ഗണിന്റെയും സംഭാഷണം
Daily News
'നിങ്ങള്‍ ഊണുകഴിക്കാന്‍ വരുന്നുണ്ടോ..?'; ട്വിറ്ററില്‍ ആഘോഷമായി കജോളിന്റെയും അജയ് ദേവ്ഗണിന്റെയും സംഭാഷണം
ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2017, 5:01 pm

 

മുംബൈ: താരങ്ങളുടെ ട്വീറ്റുകള്‍ പലപ്പോളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇത്തവണ ബോളിവുഡിലെ താരദമ്പതികളായ അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും ” വീട്ടുകാര്യമാണ്” ട്വിറ്ററിലെ സംസാരവിഷയം.

അജയ് ദേവ്ഗണ്‍ ആരാധകരുമായി ഇടയ്ക്ക് ട്വിറ്ററില്‍ ചാറ്റ് ഷോ നടത്താറുണ്ട്. ആരാധകരുടെ ചോദ്യത്തിന് അപ്പോള്‍ തന്നെ മറുപടി നല്‍കുന്നതിനുവേണ്ടിയാണ് താരത്തിന്റെ ഇത്തരം പൊടിക്കൈകള്‍.


Also Read: ‘ഇത്രയ്ക്ക് ചീപ്പായിരുന്നോ പൊള്ളാര്‍ഡ്’; എതിര്‍ താരത്തിന്റെ സെഞ്ച്വറി നഷ്ടമാക്കാന്‍ നോ ബോളെറിഞ്ഞ് പൊള്ളാര്‍ഡ്; വീഡിയോ


കഴിഞ്ഞ ദിവസം അജയ് ദേവ്ഗണ്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കുന്നതിനിടെയില്‍ തീര്‍ത്തും അപ്രതീക്ഷിതമായൊരു ചോദ്യവും താരത്തിനു നേര്‍ക്ക് വന്നു. അജയ്‌യുടെ പത്‌നിയും ബോളിവുഡ് താരവുമായ കജോള്‍ തന്നെയാണ് ചോദ്യവുമായി വന്നത്.

“ഉച്ചയ്ക്ക് ഉണ്ണാന്‍ എപ്പൊ എത്തും?” എന്നായിരുന്നു കജോളിന്റെ ട്വീറ്റ്. എന്നാല്‍ താന്‍ ഡയറ്റിലാണ് എന്നായിരുന്നു അജയ്‌യുടെ മറുപടി. താരദമ്പതികളുടെ ട്വീറ്റും മറുപടിയും ഇതോടെ ആരാധകരും ഏറ്റെടുത്തു.

1999 ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ധനുഷിന്റെ വി.ഐ.പി 2 വിലാണ് കജോള്‍ അവസാനമായി അഭിനയിച്ചത്.