എഡിറ്റര്‍
എഡിറ്റര്‍
അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ പരാമര്‍ശം; ടി.ജി മോഹന്‍ദാസിനെതിരെ എ.ഐ.വൈ.എഫ് പരാതി നല്‍കി
എഡിറ്റര്‍
Friday 25th August 2017 9:41pm


ആലപ്പുഴ: അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ ആര്‍.എസ്.എസ് ഭൗതിക് കാര്യവാഹക് ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശത്തിനെതിരെ എ.ഐ.വൈ.എഫ് ഡി.വൈ.എസ്.പിക്കു പരാതി നല്‍കി. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോനാണ് ചേര്‍ത്തല ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയത്.


Also read: ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ


‘പള്ളിയെക്കുറിച്ച് അപഖ്യാതി ഉണ്ടാക്കത്തക്ക രീതിയിലും, വിശ്വാസികളായ ക്രൈസ്തവ സമൂഹത്തിന് മനസില്‍ ആഴമേറിയ മുറിവുണ്ടാക്കുന്നതിനും ഹിന്ദുമത വിശ്വാസികളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷവും സ്പര്‍ദ്ധയും ഉണ്ടാക്കണമെന്നുള്ള ദുരുദ്ദേശത്തോടുകൂടി നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിലെ ജനങ്ങളുടെയും അവരുടെ ആരാധനാ കേന്ദ്രത്തെയും കുറിച്ചുള്ള ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വസങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി മനപൂര്‍വ്വം കരുതിക്കൂട്ടി ചെയ്തിട്ടുള്ളതാണ്’ ജിസ്‌മോന്റെ പരാതിയില്‍ പറയുന്നു.

‘നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനാകേന്ദ്രവുമായ ഇപ്പോള്‍ ബസിലിക്കയായി പ്രഖ്യാപിച്ചിട്ടുള്ള അര്‍ത്തുങ്കല്‍ സെന്റ് ആന്‍ട്രൂസ് പള്ളി ഒരു ശിവക്ഷേത്രമായിരുന്നെന്നും. അത് ക്രൈസ്തവര്‍ കൈയ്യടക്കി അവരുടെ പള്ളിയാക്കി മാറ്റിയതാണെന്നും പള്ളി പൊളിച്ച് ശിവക്ഷേത്രം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഹിന്ദുക്കള്‍ ഏര്‍പ്പെടണമെന്നുമുള്ള ആഹ്വാനത്തോടെയാണ് സന്ദേശം അവസാനിപ്പിക്കുന്നത്.’ പരാതിയില്‍ വിശദീകരിക്കുന്നു.


Dont miss: ‘അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’; ഹരിയാനയിലെ ദേരാ സച്ചാ സേദ കലാപത്തില്‍ പ്രതികരണവുമായി സഞ്ജീവ് ഭട്ട്


ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം ഐ.പി.സി 153 എ പ്രകാരവും നിലവിലുള്ള സൈബര്‍ നിയമമനുസരിച്ചും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും. അതിനാല്‍ ഈ വകുപ്പുകള്‍ പ്രകാരം ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതി ആവശ്യപ്പെടുന്നു.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും അത് വീണ്ടെടുക്കേണ്ടത് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ട ജോലിയാണെന്നുമായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്.

Advertisement