Administrator
Administrator
ഐശ്വര്യ ശരിക്കും അമ്മയാവുന്നു
Administrator
Wednesday 22nd June 2011 11:24am

aiswarya,aiswarya ray,aiswarya bachanബച്ചന്‍ കുടുംബത്തിലേക്ക് ഒരു കൊച്ചു ബച്ചന്‍ കൂടി വരികയാണ്. അതെ ഐശ്വര്യ റായി ബച്ചന്‍ അമ്മയാകാന്‍ പോകുന്നു. ബച്ചന്‍ കുടുംബത്തിന് ഇനി ആഘോഷത്തിന്റെ നാളുകളാണ്.

കുടുംബനായകന്‍ ബിഗ് ബി തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി ബിഗ് ബി ഈ വാര്‍ത്ത ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ‘ വാര്‍ത്ത വാര്‍ത്ത വാര്‍ത്ത!! ഞാന്‍ മുത്തച്ഛനാകാന്‍ പോകുന്നു. ഐശ്യര്യ ഗര്‍ഭിണിയാണ്. ഞാന്‍ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്.

2007ല്‍ വിവാഹിതരായ ആഷ്അഭിഷേക് ദമ്പതിമാര്‍ അച്ഛനമമ്മാരാവാന്‍ പോകുന്നുവെന്ന് ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ പുറത്തുവരാറുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡ് പാപ്പരാസികളുടെ ചര്‍ച്ചാ വിഷയമായിരുന്നു ഈ വാര്‍ത്ത.

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് ഐശ്വര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അമിതാഭ് പറഞ്ഞതില്‍ കൂടുതലൊന്നും തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ഐശ്വര്യയുടെ വക്താവ് പറയുന്നത്.

Advertisement