Administrator
Administrator
ഐശ്വര്യ എന്ന ഐശ്വര്യം
Administrator
Monday 1st November 2010 7:21pm

എന്തുകൊണ്ടാണ് ആഷിനെ പ്രേക്ഷകര്‍ ഇന്നും നെഞ്ചിലേറ്റുന്നത്? ആഷിനുപകരം മറ്റൊരു ആഷ് ഉണ്ടാവാത്തത്? ഉത്തരം കിട്ടാത്ത് ചോദ്യമാണെന്നറിയാം. എന്നാലും ഈ തെന്നിന്ത്യന്‍ സുന്ദരിയുടെ വളര്‍ച്ചയില്‍ ആര്‍ക്കും അസൂയ തോന്നും. പ്രണയം തുളുമ്പുന്ന നോട്ടം, ആരേയും അടുപ്പിക്കുന്ന പുഞ്ചിരി, ഇതിനെല്ലാമുപരി സുന്ദരികളുടെ രാജകുമാരി, ആഷിന് വിശേഷണങ്ങളൊരുപാടാണ്.

പ്രായം ഈ സുന്ദരിയുടെ സൗന്ദര്യത്തെ ഒന്നു തലോടി പോലും നോവിച്ചിട്ടില്ല. അതല്ലേ മുപ്പത്തി എട്ടിലേക്ക കടക്കുമ്പോഴും പതിനേഴുകാരിയുടെ ആവേശത്തോടെ, പ്രസരിപ്പോടെ, ആഷ് ഇപ്പൊഴും സിനിമാലോകത്ത യൗവനത്തിന്റെ വസന്തം പോലെ എത്തുന്നത്. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എങ്കിലും സത്യം അതാണ്. ആഷ് 37 വര്‍ഷം ജീവിച്ചു കഴിഞ്ഞു. നവംബര്‍ ഒന്നിന് കേരളം പിറന്നാളാഘോഷിക്കുമ്പോള്‍ മലയാളികളുടെ സ്വപ്‌നസുന്ദരിയും പിറന്നാളാഘോഷത്തിലാണ്.

ആഷിന്റെ ജീവിതം ഒരു സ്വപ്‌നം പോലെയാണ്. ഞാന്‍ ഭാഗ്യവതിയാണെന്ന് ആഷ് പറഞ്ഞത് എത്ര അന്വര്‍ത്ഥം.

1973 നവംബര്‍ ഒന്നി്‌ന് മംഗലാപുരത്തെ തുളു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കൃഷ്ണരാജ് റായ്. അമ്മ വൃന്ദാറായ്. ആര്‍ക്കിടെക്ടാവാന്‍ മോഹിച്ചു. പക്ഷേ ജീവിതത്തിന്റെ ശില്പി ആഷിനെ ചലിപ്പിച്ചത് മോഡലിങിന്റെ വഴയിലൂടെയാണ്. ആ വഴി ആഷിന് ലോകസുന്ദരി കീരീടം കൂടി ചൂടിച്ചു. അങ്ങനെ 1994 ഐശ്വര്യ ലോകസുന്ദരിയായി. പിന്നീട് ആഷ് വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

1997 ല്‍ ‘ഇരുവര്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. അതേവര്‍ഷം തന്നെ ബോളിവുഡ് ചിത്രം ‘ഔര്‍ പ്യാര്‍ ഹോ ഗയ’യും. എന്നാല്‍ രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടങ്കിലും ഐശ്വര്യ എന്ന നടി വിജയിക്കുകതന്നെ ചെയ്തു.
98 പുറത്തിറങ്ങിയ ജീന്‍സ്. പ്രശാന്തിന്റെ നായികയായെത്തിയ ആഷ് അത്തവണത്തെ ഫിലിം ഫെയര്‍ അവാര്‍ഡും നേടി.

‘ഹം ദീദേ ചുകേ സനം’ എന്ന ചിത്രത്തോടെ ബോളിവുഡില്‍ കാലെടുത്തുവച്ചു. താല്‍, ‘ഹമാരാരാ ദില്‍ ആപ്‌കെ പാസ് ഹെ’, ‘ദായി അക്ഷര്‍ പ്രേം കി’, ‘ആല്‍ബല’, ‘ഹമം കിസീ കി നഹി’ എന്നിവ ഐശ്വര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. എന്നാല്‍ ‘ദേവദാസി’യിലൂടെയാണ് ഐശ്വര്യയുടെ കരിയറില്‍ ബ്രേക്കായി മാറിയ ചിത്രം.

ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഭാഷകളിലായി 40ഓളം ചിത്രങ്ങളിലഭിനയിച്ചു.
പിങ്ക് പാന്തര്‍-2 എന്ന ഹോളിവുഡ് ചിത്രത്തിലൂടെ സ്വന്തം പ്രതിഭയെ ലോകത്തിനു കൂടി കാട്ടിക്കൊടുത്തു. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും നേടി.

ഐശ്വര്യയുടെ പ്രണയം മാറി മാറി മാധ്യമങ്ങള്‍ ആഘോഷിച്ചു. സല്ലുവും വിവേക് ഒബ്‌റോയിയും ഒടുവില്‍ അഭിഷേകും. താരറാണിയെ സ്വന്തമാക്കാനായത് ബിഗ് ബിയുടെ ഒറ്റ പുത്രനായ അഭിഷേകിനാണ്. 2007 ജനുവരി 14ന് അഭിഷേക് ഐശ്വര്യയെ സ്വന്തമാക്കുമെന്ന് പ്രഖ്യാപനം ബിഗ് ബി നടത്തി. പിന്നീട് ഏപ്രില്‍ 20ന് ആഷ് ബിഗ് ബിയുടെ ‘പ്രതീക്ഷ’യിലേക്ക് കാലെടുത്തുവച്ചു.

ബോളീവുഡില്‍ തിളങ്ങിയ മിക്ക താരങ്ങള്‍ക്കും വിവാഹത്തോടെ കരിയറില്‍ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത്. വിവാഹശേഷം ആഷ് കുറച്ചുകൂടി ആക്ടീവ് ആകുകയാണ് ചെയ്തത്. ഐശ്വര്യ തമിഴിലും ബോളിവുഡിലുമെല്ലാം തിരക്കിലാണ്.

‘യന്തിരനും’, ‘രാവണും’ സിനിമാലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ അതിന് പിന്നില്‍ ഈ സുന്ദരിയും ഉണ്ടായി. റിലീസിനു തയ്യാറായ ബോളീവുഡ് ചിത്രം ഗുസാരിഷും ആക്ഷന്‍ റിപ്ലെയും ആഷിന്റെ വലിയ പ്രതീക്ഷകളുമാണ്.

13വര്‍ഷത്തെ നീണ്ട സിനിമാജീവിതത്തില്‍ ഐശ്വര്യയ്ക്ക ഉയര്‍ച്ച് മാത്രമേ ഉണ്ടായിട്ടുള്ളു. പേരില്‍ മാത്രമല്ല ഐശ്വര്യം ഉള്ളത് ജീവിതത്തിലും ഐശ്വര്യം തന്നെയാണെന്ന് ആഷ് തെളിയിച്ചു.

Advertisement