എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ എയര്‍ടെല്‍ 3ജി സേവനം മൂന്ന് ദിവസത്തിനുള്ളില്‍ നിര്‍ത്തും
എഡിറ്റര്‍
Saturday 16th March 2013 1:28pm

കൊച്ചി: സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന് കേരളം ഉള്‍പ്പെടെ ഏഴു സര്‍ക്കിളുകളില്‍ 3ജി സേവനം നിര്‍ത്തേണ്ടിവരും.

ലൈസന്‍സ് ഇല്ലാത്ത സര്‍ക്കിളുകളില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 3ജി സേവനം അവസാനിപ്പിക്കണമെന്ന് ടെലികോം വകുപ്പ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.

Ads By Google

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ തന്നെ 350 കോടി രൂപ പിഴ അടയ്ക്കണമെന്നും ടെലികോം വകുപ്പ് എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ഉള്‍പ്പെടെ ഏഴു സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 3ജി ലൈസന്‍സ് ഇല്ലാതെ തന്നെ 3ജി സേവനം ലഭ്യമാക്കുന്നത്. വോഡഫോണ്‍ , ഐഡിയ സെല്ലുലാര്‍ എന്നിവരുമായി ഉണ്ടാക്കിയ ഇന്‍ട്രാസര്‍ക്കിള്‍ കരാറിലൂടെയാണ് ഈ സര്‍ക്കിളുകളില്‍ എയര്‍ടെല്‍ 3ജി ഒരുക്കുന്നത്.

13 സര്‍ക്കിളുകളില്‍ കമ്പനിക്ക് 3ജി ലൈസന്‍സുണ്ട്. അവിടെയുള്ള സേവനം തുടരുന്നതില്‍ തടസ്സമില്ല.

ഹരിയാന, മഹാരാഷ്ട്ര, യു.പി, കൊല്‍ക്കത്ത, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ് മറ്റു സര്‍ക്കിളുകള്‍. രാജ്യത്തൊട്ടാകെയായി 68 ലക്ഷം 3ജി വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. ഏഴു സര്‍ക്കിളുകളില്‍ സേവനം നിര്‍ത്തേണ്ടിവന്നാല്‍ ഇതില്‍ 30 ശതമാനം കുറയുമെന്നാണ് സൂചന.

ടെലികോം വകുപ്പിന്റെ നടപടിക്കെതിരെ ഭാരതി എയര്‍ടെല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇതിന്മേല്‍ വാദം കേള്‍ക്കുന്നത്.

Advertisement