എഡിറ്റര്‍
എഡിറ്റര്‍
വിമാനയാത്രക്കായി പ്രധാനമന്ത്രി ചിലവിട്ടത് 642 കോടി രൂപയെന്ന് കണക്കുകള്‍
എഡിറ്റര്‍
Saturday 8th June 2013 8:34pm

manmohan

ന്യൂദല്‍ഹി: കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിദേശയാത്രക്കായി ചെലവിട്ടത് 642 കോടി രൂപ. വിവരവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത്  വിട്ടത്.
Ads By Google

 

പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് അമേരിക്കയിലേക്കാണ്. 2004 ല്‍ അധികാരമേറ്റത് മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ 67 വിമാനയാത്രകള്‍ പ്രധാനമന്ത്രി നടത്തി. ഇതില്‍ അമേരിക്കയിലേക്ക് പോയത് ഒന്‍പത് തവണ.

ഏറ്റവും കൂടുതല്‍ തുക ചെലവായത് ഒരു വര്‍ഷം മുമ്പ് ജി20 ഉച്ചകോടിക്ക് നടത്തിയ മെക്‌സിക്കോ-ബ്രസീല്‍ യാത്രക്കാണ് ,27 കോടി. 2008 ഒക്ടോബറില്‍ 24 കോടി ചെലവായ അമേരിക്ക-ഫ്രാന്‍സ് യാത്രക്ക് രണ്ടാം സ്ഥാനം.

2005ല്‍ ധാക്കക്കു പോകാന്‍ 3.07 കോടി രൂപയായി. ഇത് ഏറ്റവും ചെലവു കുറഞ്ഞ വിദേശയാത്ര. നാലു തവണ പ്രധാനമന്ത്രി ഇംഗ്‌ളണ്ടും ഫ്രാന്‍സും സന്ദര്‍ശിച്ചു.

എയര്‍ ഇന്ത്യയുടെയും വ്യോമസേനയുടെയും ബോയിങ് ജെറ്റ് വിമാനങ്ങളാണ് വിമാന യാത്രക്കായി പ്രധാനമന്ത്രി കൂടുതലായും ഉപയോഗിക്കുന്നത്.

Advertisement