എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം വീണ്ടും ശക്തപ്പെടുന്നു
India
എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം വീണ്ടും ശക്തപ്പെടുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 4:24 pm

 

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം വീണ്ടും ശക്തപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 55,000 കോടി രൂപയുടെ കടമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1,05000 കോടി രൂപ സമാഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാര്‍ച്ച് 31 നകം ലക്ഷ്യം നേടാനാകുമെന്ന പ്രതീക്ഷയാണുള്ളത്. എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പിന് താല്പര്യമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര്യത്തിന് മുന്‍പ് ആരംഭിച്ച് സ്വാതന്ത്ര്യത്തിന് ശേഷം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എയര്‍ ഇന്ത്യവര്‍ഷങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.

കോടികളുടെ നഷ്ടമാണ് ഓരോ വര്‍ഷവും എയര്‍ ഇന്ത്യക്ക് ഉണ്ടാകുന്നത്. ഈ ഒരു കാരണം കൊണ്ടുതന്നെയായിരുന്നു എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. വ്യോമാന സര്‍വ്വീസ് സര്‍ക്കാരിന് കഴിയുന്ന കാര്യമല്ലെന്ന് അന്ന് വ്യോമയാന മന്ത്രി പറഞ്ഞിരുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നേരിടുന്ന എയര്‍ ഇന്ത്യക്ക് പല വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം ലഭിക്കാത്ത സാഹചര്യങ്ങള്‍പോലും ഉണ്ടായിട്ടുണ്ട്.